വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 29 August 2017

കോടതിവിധി മാനേജ്‌മെന്റുകള്‍ക്ക് സഹായകരം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് സീറ്റുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് നിശ്ചയിച്ച സുപ്രിംകോടതിയുടെ ഇടക്കാലവിധി വിദ്യാര്‍ഥിവിരുദ്ധവും സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കുന്നതുമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോടതിവിധി മൂലം പഠനം നടത്താന്‍ കഴിയാത്ത ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ കണ്ടെത്തി അവര്‍ക്ക് പഠനസഹായം ഒരുക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.