വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

സിവില്‍ സര്‍വീസ് ചോദ്യങ്ങളില്‍ അവ്യക്തത : ഹരജി നല്‍കി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരീക്ഷാര്‍ഥികള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് ഒന്നിലധികം ഉത്തരങ്ങളുള്ള ചോദ്യങ്ങളാണ് നല്‍കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. ഇത്തരത്തില്‍ നാല് ചോദ്യങ്ങളുണ്ടായിരുന്നുവെന്നും എട്ടോളം ചോദ്യങ്ങള്‍ സംശയം ജനിപ്പിക്കുന്ന രീതിയിലാണ് തയ്യാറാക്കിയതെന്നും ഹരജിയില്‍ പറയുന്നു. വോട്ട് ചെയ്യുന്നതിനുള്ള അവകാശം മൗലികപരമായ അവകാശമാണോ അതോ നിയമപരമായ അവകാശമാണോയെന്നതും സിന്ധു നദീതടസംസ്‌കാരം കുതിര സവാരിയെക്കുറിച്ച് അറിയുന്ന സംസ്‌കാരമായിരുന്നൊ അല്ലയോ, ആര്‍ക്കൊക്കെ ലോക്‌സഭയിലേക്ക് മല്‍സരിക്കാം തുടങ്ങിയ നാല് ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.