വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 25 August 2017

ബലാത്സംഗ കേസ്: ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരന്‍

ന്യൂഡല്‍ഹി: ലെംഗിക ചൂഷണക്കേസില്‍ ദേര സച്ചാസൗദ വിഭാഗത്തിന്റെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനെന്ന് പഞ്ച്കുല പ്രത്യേക സിബിഐ കോടതി. ഗുര്‍മീത് റാമിന്റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഗുര്‍മീതിനെ അംബാല ജയിലിലേക്കു മാറ്റി. ഇരുന്നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ് ഗുര്‍മീത് കോടതിയില്‍ വിധി കേള്‍ക്കാനെത്തിയത്.
ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് വിധി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധിവരുന്നത്.
2002ലാണ് ഗുര്‍മീത് സിങിനെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് സന്ന്യാസിനിമാര്‍ ലൈംഗികചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന അജ്ഞാത കത്തുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ദേരാ തലവന്‍ ആരോപണം നിഷേധിക്കുകയാണ്.
അതേസമയം, വിധി വരുന്ന പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയെതുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ക്രമസമാധാന പാലനത്തിന് 150 കമ്പനി അര്‍ധസൈനികരെയാണ് വിന്യസിച്ചത്. പ്രദേശത്ത് മൂന്നു ദിവസത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചു. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പഞ്ച്കുലയില്‍ വൈദ്യുതി വിതരണവും നിര്‍ത്തി.
മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും ഗുര്‍മീത് റാം വിചാരണ നേരിടുന്നുണ്ട്.