വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 24 August 2017

സ്റ്റമ്പിങില്‍ റെക്കോഡിട്ട് ധോണി: സംഗക്കാരയുടെ റെക്കോഡിനൊപ്പം

കാന്‍ഡി: ഏകദിന ക്രിക്കറ്റില്‍ഏറ്റവും കൂടുതല്‍ സ്റ്റമ്പിങ് അക്കൗണ്ടിലാക്കിയ താരമെന്ന റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം. കാന്‍ഡിയില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലൂടെയാണ് ധോണി സംഗക്കാരയുടെ 99 സ്റ്റംമ്പിങ് എന്ന നേട്ടത്തിനൊപ്പമെത്തിയത്.
ശ്രീലങ്കയുടെ ഓപണര്‍ ധനുഷ്‌ക ഗുണതിലകയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയതോടെയാണ് ചരിത്ര നേട്ടം ധോണി കൈകലാക്കിയത്. ലങ്കന്‍ ഇന്നിങ്‌സിന്റെ 14ാം ഓവറില്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ ബൗളിങ്ങിലായിരുന്നു ധോണിയുടെ സ്റ്റമ്പിങ്.
ചാഹലിന്റെ പന്തിനെ ക്രീസില്‍ നിന്ന കയറിക്കളിക്കാനുള്ള ഗുണതിലകയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ പന്ത് ധോണിയുടെ കൈയില്‍. തന്റെ ശരീരത്തില്‍ തട്ടി ഉയര്‍ന്ന പന്തിനെ ഞൊടിയിടയില്‍ കൈക്കലാക്കി ധോണി സ്റ്റമ്പ് തെറിപ്പിച്ചു.
ധോണി ഈ നേട്ടം കൈവരിക്കുന്നത് 298ാം ഏകദിനങ്ങളില്‍ നിന്നാണ്. അതേ സമയം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര 99 സ്റ്റമ്പിങ് കണ്ടെത്തിയത് 404 ഏകദിനങ്ങളില്‍നിന്നാണ്.  മുന്‍ ശ്രീലങ്കന്‍ താരം രമേഷ് കലുവിതരണയുടെ അക്കൗണ്ടില്‍ 75 സ്റ്റമ്പിങും പാകിസ്താന്‍ ഇതിഹാസം മോയിന്‍ ഖാന്റെ പേരില്‍ 73 സ്റ്റമ്പിങുമാണുള്ളത്. ആസ്‌ത്രേലിയുടെ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ സമ്പാദ്യം 287 ഏകദിനങ്ങളില്‍ നിന്ന് 55 സ്റ്റമ്പിങുകളാണ്.
വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ പന്തിലാണ് ധോനി ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയിട്ടുള്ളത്.  ഹര്‍ഭജന്റെ പന്തില്‍ 19 പേരെയും രവീന്ദ്ര ജഡേജയുടെ പന്തില്‍ 15 പേരെയും രവിചന്ദ്ര അശ്വിന്റെ പന്തില്‍ 14 പേരെയും ധോണി സ്റ്റമ്പിങിലൂടെ പുറത്താക്കിയിട്ടുണ്ട്.