വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

കാവ്യയുമായി നടന്നത് ദിലീപിന്റെ മൂന്നാംവിവാഹം




കൊച്ചി: മഞ്ചു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നതായി പോലീസ്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ദിലീപിന്റെ ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ദിലീപിന്റെ ആദ്യഭാര്യയെന്നു കരുതുന്ന സ്ത്രീ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ നിന്ന് പോലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കല്‍ക്കൊക്കെ ഈ വിവരങ്ങളെല്ലാം അറിയാമെന്നും ചിലരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും പോലീസ് പറയുന്നു. ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ആദ്യഭാര്യയെ ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം.