വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 August 2017

മുടി മുറിക്കുന്ന ഭൂതമെന്നു വിളിച്ച് ദളിത് വയോധികയെ തല്ലിക്കൊന്നു




ന്യൂഡല്‍ഹി: സ്ത്രീകളുടെ മുടി മുറിക്കുന്ന ഭൂതമെന്ന് പ്രചരിപ്പിച്ചശേഷം ദളിത് വയോധികയെ തല്ലിക്കൊന്നു. മന്ദേവിയെന്ന 65കാരിയാണ് കൊല്ലപ്പെട്ടത്. ആഗ്രയിലെ ഡൗകി പൊലീസ് സ്‌റ്റേഷന്‍ മേഖലയിലെ മട്‌നൈ ഗ്രാമത്തില്‍ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നാണ് മന്ദേവിയെ തല്ലിക്കൊന്നത്. പ്രദേശത്ത് സ്ത്രീകളുടെ മുടി മുറിക്കുന്ന ഭൂതം വിലസുന്നതായും അത് മന്ദേവിയാണെന്നും പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. വടിയുപയോഗിച്ചാണ് മാതാവിനെ അവര്‍ അടിച്ചു കൊന്നതെന്ന് മന്ദേവിയുടെ മകന്‍ പോലീസിനോട് പറഞ്ഞു. മന്ദേവിയുടെ തലയിലും കൈകളിലും മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി, ഗുര്‍ഗൗണ്‍ മേഖലകളില്‍ സ്ത്രീകളുടെ മുറിമുറിക്കുന്ന സംഘമുണ്ടെന്ന പ്രചരണം വ്യാപകമാണ്.