വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 9 November 2022

ലോകകപ്പ് ഓർമകൾക്കായി സ്‍പെഷൽ ഖത്തർ റിയാൽ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്‍റെ ഓർമകൾ മായാതെ സൂക്ഷിക്കാൻ സ്‍പെഷ്യൽ ഖത്തർ റിയാൽ പുറത്തിറക്കി സെൻട്രൽ ബാങ്ക്. ലോകകപ്പ് വർഷത്തെ സൂചിപ്പിക്കുന്ന 22 റി

യാലിന്റെ കറൻസിയാണ് ബുധനാഴ്ച നടന്ന ചടങ്ങിൽ ഖത്തർ ​സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്.

ലോകകപ്പ് ലോഗോയും, ഉദ്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തി​ന്റെയും ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന്റെയും ചിത്രങ്ങൾ പതിച്ചും മനോഹരമാക്കിയ 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്. ഒപ്പം, 10 വ്യത്യസ്ത നാണയങ്ങളും ബാങ്ക് ഉപഭോക്താക്കൾക്കായി പുറത്തിറക്കി.

ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി എന്നിവരുമായി സഹകരിച്ചാണ് ഖത്തർ സെൻട്രൽ ബാങ്ക് സ്മരണികയാവുന്ന കറൻസി തയാറാക്കിയത്. ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർ ചേർന്ന് ലോകകപ്പ് കറൻസിയും നാണയവും പുറത്തിറക്കി.

ലോകകപ്പ് റിയാൽ വാങ്ങാം

ലോകകപ്പ് സ്‍പെഷലായ '22 റിയാൽ' റിയാൽ ബാങ്കുകളിൽ നിന്നും പണവിനിമയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങാം. എന്നാൽ, 75 റിയാലാണ് ഈ കറൻസിയുടെ തുക. അതേസമയം, വിപണി മൂല്യം 22 റിയാൽ തന്നെയായിരിക്കും.

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154