വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 7 November 2022

പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ ലോൺ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം

, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ലോൺ മേള സംഘടിപ്പിക്കുന്നത്.

നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ടുവർഷത്തിൽകൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് www.norkaroots.org എന്ന വെബ് സൈറ്റു വഴി അപേക്ഷിക്കാവുന്നതാണ്. നോർക്ക റൂട്സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കാണ് ലോൺ മേളയിൽ പങ്കെടുക്കാൻ അവസരം.

നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് (NDPREM)പദ്ധതി പ്രകാരമാണ് ലോൺ നൽകുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 18004253939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

-------

നിങ്ങൾ സൗദിയിലാണോ

നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ 

എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154