വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്: ഗതാഗത നിയമം പാലിക്കാതെ ട്രാക്ക് മാറിയാൽ 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
റോഡുകളിൽ സുരക്ഷാ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട്
നിയമ വിരുദ്ധമായി ട്രാക്കുകൾ മാറുന്ന വാഹനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ രേഖപ്പെടുത്താൻ ക്യാമറകൾ അടങ്ങിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.സിഗ്നലുകളിൽ ശരിയായ രീതിയിൽ വാഹനങ്ങൾ നിർത്തുന്നത് വാഹന ഗതാഗതവും കാൽനടയാത്രക്കാരുടെ നീക്കവും സുഗമമാക്കാൻ സഹായിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. സിഗ്നലുകളിൽ തെറ്റായ നാലു കാര്യങ്ങൾ ഒഴിവാക്കണം. ട്രാക്ക് മാറാൻ വേണ്ടി ഓവർടേക്ക് ചെയ്യൽ, കാൽനടയാത്രക്കാർക്കുള്ള സീബ്ര ക്രോസിംഗിൽ വാഹനം നിർത്തൽ, ഹോൺ ദുരുപയോഗം, റോഡിൽ കുറുകെ നിർത്തൽ എന്നിവയാണ് സിഗ്നലുകളിൽ ഒഴിവാക്കേണ്ടതെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
-------
നിങ്ങൾ സൗദിയിലാണോ
നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
🖥️💻📱📟📠വാട്സ്ആപ്:https://wa.me/919746819154