ജറൂസലം: തീക്കാറ്റണക്കാന്‍ അഗ്നിശമന സംഘത്തെ അയക്കാമെന്ന ഫലസ്തീന്‍െറ സഹായവാഗ്ദാനം ഇസ്രായേല്‍ സ്വീകരിച്ചു. വടക്കന്‍ ഇസ്രായേലിലെ സുപ്രധാന നഗരമായ ഹൈഫക്കടുത്താണ് തീക്കാറ്റ് പടര്‍ന്നത്. തീക്കാറ്റിനത്തെുടര്‍ന്ന് 80,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുറമുഖ നഗരമായ ഹൈഫയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ശക്തമായ കാറ്റും കടുത്ത ചൂടുമാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണം. ചിലയിടങ്ങളില്‍ തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ പടരുന്നതിനാല്‍ അയല്‍ഗ്രാമങ്ങളും ഒഴിപ്പിച്ചിട്ടുണ്ട്. വിഷപ്പുക ശ്വസിച്ച് 130ഓളം പേര്‍ അബോധാവസ്ഥയിലായി. എന്നാല്‍, എല്ലാവരും അപകടനില തരണം ചെയ്തു. റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് എന്നീ രാജ്യങ്ങളും ഇസ്രായേലിന് സഹായവുമായി രംഗത്തത്തെിയിട്ടുണ്ട്.
അതിനിടെ തീവെപ്പിനു പിന്നിലെ കാരണക്കാരെന്നു കരുതുന്ന 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വം തീയിട്ടതാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടിയെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. സംഭവത്തിന്‍െറ ഉത്തരവാദിത്തം ഫലസ്തീനികളുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമം നടക്കുന്നതായി ഫതഹ് ആരോപിച്ചു