ചണ്ഡിഗഢ്: ബി.ജെ.പിയുടെ മുൻ എം.പിയും ഇന്ത്യൻ ക്രിക്കറ്ററുമായ നവജോദ് സിങ് സിദുവിെൻറ ഭാര്യ ഡോ. നവജോദ് കൗർ സിദു നവംബർ 28ന് കോൺഗ്രസിൽ ചേരും.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ്ങാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ അമരീന്ദറിെൻറ വസതിയിൽവെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ഉച്ചകഴിഞ്ഞ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ട് തീരുമാനം ഉറപ്പിക്കുകയുമായിരുന്നു.
അതേസമയം നവജോദ് കൗർ സിദുവിൻറെ കോൺഗ്രസ് പ്രേവശത്തെ സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. നേരത്തെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സിദുവിനെ സമീപിച്ച് പാർട്ടിയിൽ സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തതതായി റിപ്പോർട്ടുണ്ടായിരുന്നു.
നിലവിൽ ബി.ജെ.പി വിട്ട നവജോദ് സിങ് സിദു കഴിഞ്ഞ സെപ്റ്റംബറിൽ സിദ്ദു ആവാസ് ഇ പഞ്ചാബ് എന്ന രാഷട്രീയ പാർട്ടിക്ക് രൂപം നൽകുകയും കഴിഞ്ഞ ഞായറാഴ്ച ആം ആദ്മിയിൽ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.