വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 November 2016

ട്രംപിന്റെ ഇസ്ലാം വിരുദ്ധത ‘തുണയായി’; ലിസ ഷാങ്ക്‌ലിന്‍ മുസ്ലിമായ കഥ ഇങ്ങനെ

അമേരിക്കയിലെ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ ഒരു അമേരിക്കന്‍ വനിതയുടെ ഇസ്‌ലാമാശ്ലേഷത്തിന് കാരണമായി. ലിസ എ ഷാങ്ക്‌ലിന്‍ എന്ന വനിതയാണ് ട്രംപിന്റെ പ്രചരണത്തെ തുടര്‍ന്ന് ഖുര്‍ആന്‍ ആഴത്തില്‍ വായിക്കാനാരംഭിച്ചതും പിന്നാലെ മതം സ്വീകരിച്ചതും.
ലിസ എ ഷാങ്ക്‌ലിന്‍
ലിസ എ ഷാങ്ക്‌ലിന്‍
ലിസ എ ഷാങ്ക്‌ലിന്‍ ലിസ തന്റെ അനുഭവം വിവരിക്കുന്നത് ഇങ്ങനെ:
‘ട്രംപിന്റെ വെറുപ്പില്‍ അധിഷ്ഠിതമായ പ്രസംഗങ്ങളാണ് ഒരു വര്‍ഷം മുമ്പ് ഖുര്‍ആന്‍ കയ്യിലെടുക്കാനും സൂക്ഷ്മമായി പഠിക്കാനും എന്നെ പ്രേരിപ്പിച്ചത്. (യൂണിവേഴ്‌സിറ്റിയില്‍ മത താരതമ്യ പഠന കാലത്തിനു ശേഷം ഞാന്‍ ഖുര്‍ആന്‍ വായിച്ചിരുന്നില്ല.) ഇത് മുസ്ലിംകളുമായി സംസാരിക്കുന്നതിലേക്കും പിന്നീട് ഇസ്ലാം സ്വീകരിക്കുന്നതിലേക്കും എന്നെ നയിച്ചു. അക്കാര്യത്തില്‍ എനിക്ക് നന്ദിയുണ്ട്.
2017 ജനുവരി 20-ലെ ഇനോഗുറേഷന്‍ ഡേ മുതല്‍ പൊതുസ്ഥലങ്ങളില്‍ എല്ലായ്‌പോഴും ഹിജാബ് ധരിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്രയും കാലം എനിക്കതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. മുസ്ലിമായിട്ടല്ല ഞാന്‍ വളര്‍ന്നത് എന്നതാണ് കാരണം. ഇരുനൂറ് കോടി വരുന്ന മുസ്ലിംകളെ തെരുവില്‍ പ്രതിനിധീകരിക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതത്തെപ്പറ്റിയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എന്റെ കൈയില്‍ ഉത്തരങ്ങളില്ല. എല്ലായ്‌പോഴും ഞാന്‍ നല്ല മാനസികാവസ്ഥയിലും ആയിരിക്കില്ല. പക്ഷേ, മറ്റുള്ളവര്‍ക്കു നേരെയുള്ള എല്ലാ വിധ വെറുപ്പിനുമെതിരെ ഞാന്‍ നിലകൊള്ളും. എനിക്ക് ധരിക്കാനുള്ള ബാഡ്ജ് ട്രംപ് തരണമെന്നില്ല. ഞാന്‍ അഭിമാനത്തോടെ ഹിജാബ് ധരിക്കും. സ്വകാര്യ ജീവിതത്തിലും പൊതുജീവതത്തിലുമുള്ള ആളുകളുടെ മതഭ്രാന്തിനെതിരെ ജനങ്ങളോട് സംസാരിക്കും.
2017 ജനുവരി 20 വെള്ളിയാഴ്ച = അന്നുമുതല്‍ ലിസ എ ഷാങ്കഌന്‍ പൊതുഇടങ്ങളില്‍ ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്‍ഷാ അല്ലാഹ്…’


lisa