വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 3 November 2016

വരുന്നു രണ്ടായിരം രൂപയുടെ നോട്ട്

reserve bank

ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബേങ്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് ആയിരം രൂപയുടേതാണ്. അഞ്ഞൂറ്, ആയിരം നോട്ടുകളില്‍ നോട്ടുകളില്‍ വ്യാപകമായി കള്ളനോട്ട് ഇറങ്ങുന്ന സാഹചര്യത്തിലാണ് രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത്.
പുറത്തിറക്കുന്ന നോട്ടുകളുടെ പ്രിന്റിംഗിന്റെ ആദ്യ ഘട്ടം മൈസൂരിലെ പ്രിന്റിംഗ് കേന്ദ്രത്തില്‍ പൂര്‍ത്തിയായതായാണ് അറിയുന്നത്. റിസര്‍വ് ബേങ്കിന്റെ ഉപദേശമനുസരിച്ച് കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കിയത്. അതേസമയം, ഇക്കാര്യം കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബേങ്കോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.