
ടോക്കിയോ: മാരുതി ഇന്ത്യയില്‍ ജനപ്രിയമാക്കിയ സ്വിഫ്റ്റ് കാര്‍ ആദ്യം പുറത്തിറങ്ങിയത് 1980കളിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സുസുക്കി 1983 ല്‍ ജപ്പാനില്‍ സുസുക്കി കള്‍ട്ടസ് എന്ന പേരില്‍ ഇറക്കിയ കാറാണ് ജപ്പാന് പുറത്ത് സ്വിഫ്റ്റ എന്ന പേരിലറിയപ്പെട്ടത്.
പിന്നീട്‌ലോകത്തെ ഏഴു രാജ്യങ്ങളില്‍ സുസുക്കി സ്വിഫ്റ്റ് എന്ന പേരില്‍ ഈ കാര്‍ ഇറങ്ങി്. 1980കളില്‍ ജനറല്‍ മോട്ടോഴേസും സുസുക്കിയും ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് വിവിധ പേരുകളില്‍ സുസുക്കി കള്‍ട്ടസ് വിപണിയിലിറക്കിയത്. സുസുക്കി സ്വിഫ്റ്റ്, ജിയോ മെട്രോ, ഷെവര്‍ലേ സ്പ്രിന്റ്, പൊന്‍ടിയാക്ക് ഫയര്‍ഫ്‌ളൈ, ഹോള്‍ഡന്‍ ബാരിനാ എന്നീ പേരുകളിലാണ് ഇവ പുറത്തിറങ്ങിയത്. നാലു തരം വകഭേദങ്ങളിലാണ് ഇവ അന്ന് പുറത്തിറങ്ങിയത്.മാരുതി സുസുക്കി 2004 ലാണ് സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയിലിറക്കിയത്. ഇതിന്റെ ഡീസല്‍ മോഡല്‍ 2007 ലാണ് പുറത്തിറക്കിയത്. സുസുക്കി ഇഗ്‌നിസാണ് നാലാം തലമുറ.