പ്രക്ഷോഭത്തിന്റെ രീതി രാവിലെ 8 ന് ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കും
ബജറ്റിന്‍റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചക്ക് നിയമസഭയില്‍ തുടക്കം കുറിക്കാനിരിക്കെ എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്നും പ്രതിപക്ഷ ബഹളം. എംഎം മണിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരുന്നത്. ഇതിനിടെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്. മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
13 ദിവസമാണ് ബജറ്റ് ചര്‍ച്ചക്കായി ഈ സമ്മേളനത്തില്‍ മാറ്റിവെച്ചിരിക്കുന്നത്.