തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഏപ്രില്‍ 26ന് സംസ്ഥാനത്ത് ഹോണ്‍ ഹര്‍ത്താല്‍ ആചരിക്കും. അന്താരാഷ്ട്ര ശബ്ദ മലിനീകരണ അവബോധ ദിവസമായ ഏപ്രില്‍ 26ന് കേരള സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഹോണ്‍ വിമുക്ത ദിനം ആചിരിക്കുന്നത്. അന്നേദിവസം എല്ലാ വാഹനങ്ങളും ഹോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
ഹോണ്‍ വിമുക്ത ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും