
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ നടപടിക്ക് സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തില്‍ ധാരണ.മണിക്കെതിരെ എന്ത് നടപടിയെടുക്കണമെന്നകാര്യത്തില്‍ നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമെടുക്കും. മണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. മണിയുടെ വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ ബാധിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ മണിക്കെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ ധാരണയാകുകയായിരുന്നു.
വിവാദങ്ങളെല്ലാം യോഗം ചര്‍ച്ചചെയ്തിട്ടുണ്ടെന്നും പാര്‍ട്ടി അതിന്റെ നടപടിയിലേക്ക് പോകുമെന്നും യോഗത്തിന് ശേഷം മണി പ്രതികരിച്ചു. യോഗത്തിലുയര്‍ന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശൈലി മാറ്റാന്‍ തയ്യാറാണെന്നും മണി പറഞ്ഞു.
നേരത്തെ മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പേരിലും മണിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്ന് മണിയെ അന്ന് മാറ്റി നിര്‍ത്തിയിരുന്നു.