കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു
എഐഎഡിഎംകെ നേതാവ് ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
എഐഎഡിഎംകെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെ ഡൽഹി പൊലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തുവരുകയായിരുന്നു. കൈക്കൂലി നൽകാൻ ഇടനിലനിന്ന സുകേഷ് ചന്ദ്രശേഖറിനെ ദിനകരൻ നേരിൽ കണ്ടതായി കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ചിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ദിനകരനെ അർധരാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിനകരന്റെ കൂട്ടാളി മല്ലികാർജുനയും അറസ്റ്റിലായിട്ടുണ്ട്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മല്ലികാർജുനയെ അറസ്റ്റ് ചെയ്തത്.