ന്യൂഡല്‍ഹി: സുസുക്കി മോട്ടോര്‍ സൈക്കിളിന്റെ ജനപ്രിയ സ്‌പോര്‍ട്‌സ് ബൈക്കായ ജിക്‌സറിന്റെ ഏറ്റവും പുതിയ മോഡല്‍ നിരത്തിലെത്തി. 2017ലെ ജിക്‌സര്‍ SF SP എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്.
99,312 രൂപയാണ് ഡല്‍ഹി ഷോറൂം വില. എ.ബി.എസ്,ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തോടെയാണ് ബൈക്ക് എത്തിയത്. ജിക്‌സര്‍ എസ്.പിക്ക് 81,175 രൂപയാണ് വില. മൂന്ന് കളര്‍ കോപിനേഷനാണ് മറ്റൊരു പ്രത്യേകത. ഓറഞ്ച്,കറുപ്പ്,വെള്ളി നിറത്തിലുള്ള കോംപിനേഷനില്‍ ഗ്രാഫിക്‌സോടു കൂടിയ ബൈക്ക് ആണ് പുറത്തിറങ്ങിയത്.