ബാഗ്ദാദ്: ഇറാഖിലെ വടക്കന്‍ പ്രവിശ്യയിലെ പ്രധാനനഗരമായ തല്‍ അഫര്‍ ഐ.എസില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഇറങ്ങി ഇറാഖി സൈന്യം. കീഴടങ്ങുക, മരിക്കുക എന്നതല്ലാതെ ഐ.എസിന്റെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് പ്രധാനമന്ത്രി ഹെയ്ദര്‍ അല്‍ അബാദി പറഞ്ഞു.
ഐ.എസിന്റെ കൈയിലുള്ള ഇറാഖിലെ അവസാന പ്രധാനനഗരമാണ് അല്‍ തഫര്‍. 2014 മുതലാണ് നഗരത്തിന്റെ നിയന്ത്രണം ഐ.എസ് കൈക്കലാക്കിയത്. രണ്ടു രണ്ടു ദിവസത്തിനിടെ ഐ.എസ് ഒളിത്താവളങ്ങള്‍ക്ക് നേരെ സൈന്യം നിരവധി ആക്രമണങ്ങളാണ് നടത്തിയിട്ടുള്ളത്.