വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

റെഡ്മി നോട്ട് 4 ജീന്‍സിന്‍റെ പോക്കറ്റിലിടുന്നവര്‍ സൂക്ഷിക്കുക... ഔദ്യോഗിക മുന്നറിയിപ്പുമായി ഷിയോമി

ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് ഷിയോമിയുടെ റെഡ്മി നോട്ട് 4. എന്നാല്‍ ജനപ്രീതിക്കപ്പുറം നോട്ട് 4 അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരാധകരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആന്ധ്രാപ്രദേശിലായിരുന്നു സംഭവം. പാന്‍റ്സിന്‍റെ പോക്കറ്റിലിരുന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉടമക്ക് പൊള്ളലേറ്റിരുന്നു.
പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ ഉടനടി തന്നെ ഷിയോമി അന്വേഷണം തുടങ്ങി. ഇതിനു ശേഷമാണ് മുന്നറിയിപ്പും ഒപ്പം ന്യായീകരണവുമായി ഷിയോമി രംഗത്ത് വന്നിരിക്കുന്നത്. റെഡ്മി നോട്ട് 4 ന്‍റേതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പ്രധാന മുന്നറിയിപ്പ്. ആന്ധ്രയിലെ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അപകടത്തിന് കാരണം ഫോണിന് മേല്‍ അമിത സമ്മര്‍ദം ചെലുത്തിയത് മൂലം കവറും ബാറ്ററിയും വളഞ്ഞുവെന്നും സ്‍ക്രീന്‍ ഒടിഞ്ഞതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നുമുള്ള നിഗമനത്തലേക്ക് ഷിയോമി എത്തി. ഇതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അന്വേഷണം വിപുലമാക്കേണ്ടതുണ്ടെന്നാണ് ഷിയോമി പറയുന്നത്.
Xiaomi urges buyers not to tamper with phones, or use third-party accessories
ഉപഭോക്താക്കളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ സ്‍മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നതെന്നും സകല പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഓരോ ഫോണുകളും വിപണിയില്‍ എത്തിക്കുന്നതെന്നും ഷിയോമി പ്രതിനിധി വ്യക്തമാക്കി. ഏതൊരു ഫോണ്‍ ആണെങ്കിലും പാലിക്കേണ്ട ചില മുന്‍കരുതലുകളുണ്ടെന്നും ഷിയോമി പറയുന്നു. അംഗീകൃത സാങ്കേതിക വിദഗ്ധനെ കൊണ്ടല്ലാതെ, ഒരു കാരണവശാലും സ്വയം ഫോണ്‍ തുറക്കരുതെന്ന് ഷിയോമി മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ബില്‍റ്റ് ബാറ്ററി സ്വയം മാറ്റാനോ, ഡിവൈസിന് മേല്‍ അമിത സമ്മര്‍ദം ചെലുത്താനോ പാടില്ല. പാന്‍റ്സിന്‍റെ പോക്കറ്റിലിട്ട് വാഹനമോടിക്കുമ്പോള്‍ ഫോണില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒപ്പം ഫോണ്‍ വളയാനും സാധ്യതയുണ്ട്. കൂടാതെ അതാത് ഫോണിന്‍റേതല്ലാത്ത ചാര്‍ജറോ മറ്റോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നും ഷിയോമി വ്യക്തമാക്കി.