വാഷിങ്ടണ്‍: സിന്‍സിനാറ്റി ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വിരാമം. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ഇവാന്‍ ഡോഡിഗ് സഖ്യം സൂക്കാസ് കുബോട്ട് – മാര്‍സലോ മിലോ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. ഒരു മണിക്കൂറും 36 മിനിറ്റും നീണ്ടു നിന്നപോരാട്ടത്തിനൊടുവില്‍ 1-6, 7-6, 7-10 എന്ന സ്‌കോറിനാണ് ബൊപ്പണ്ണ സഖ്യം മുട്ടുമടക്കിയത്.
അതേ സമയം വനിതകളുടെ ഡബിള്‍സില്‍ സാനിയ മിര്‍സയും പങ്കാളി പെങ്് ഷുവായ് സഖ്യം സെമി ഫൈനലില്‍ പരാജയപ്പെട്ടു. ഹെയ് സൂ വി – മോണിക്ക നിക്കൂലെസ്‌ക്കൂ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂറും 33 മിനിറ്റും നീണ്ട് നിന്ന മല്‍സരത്തില്‍ 4-6, 6-7 എന്ന നേരിട്ട സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി.