വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 3 November 2016

ടൊയോട്ട ലക്‌സസിന്റെ മൂന്ന് മോഡലുകള്‍ ഇന്ത്യയിലേക്ക്


+
ആര്‍എക്‌സ് 450എച്ച്, എല്‍എക്‌സ് 450ഡി, ഇഎസ് 300എച്ച് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

lexusleadpic

മുംബൈ: ടൊയോട്ടയുടെ ആഡംബര വാഹന ബ്രാന്‍ഡായ ലക്‌സസ് ഇന്ത്യയിലെത്തുന്നു. ലക്‌സസിന്റെ മൂന്ന് പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് അവതരിപ്പിക്കും. ഇതിന്റെ ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും. ലക്‌സസിന്റെ ഇന്ത്യയിലെ ആദ്യ ഡീലര്‍ഷിപ്പ് മുംബൈയിലാണ് തുടങ്ങുന്നത്. കാര്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ ഷോറൂം പ്രവര്‍ത്തനം തുടങ്ങും.
ആര്‍എക്‌സ് 450എച്ച്, എല്‍എക്‌സ് 450ഡി, ഇഎസ് 300എച്ച് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. തുടക്കത്തില്‍ മൂന്ന് മോഡലുകളും ജപ്പാനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. പിന്നീട് ഇന്ത്യയില്‍ തന്നെ കാര്‍ അസംബിള്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് ടൊയോട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.