വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 24 August 2022

ഗൂഗിൾ പേ സേവനം ഖത്തറിലും ലഭിച്ചേക്കും

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ദോഹ: ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ 'ഗൂഗിള്‍ പേ' സേവനം നടപ്പിലാക്കാനുള്ള തീരുമാനവുമായി

ഖത്തറും. മൊബൈല്‍ പണമിടപാട് സേവനം സാധ്യമാക്കുന്ന ഗൂഗിള്‍ പേക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകാരം നല്‍കിയതോടെയാണിത്. 'ഗൂഗിള്‍ പേ' സംവിധാനം ഉപയോഗിച്ച് രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പണമിടപാട് നടത്താമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ആവശ്യമായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗിള്‍ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താന്‍ അനുവാദം നല്‍കുന്നതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗോള ഡിജിറ്റല്‍ പണമിടപാട് സേവനങ്ങളായ ആപ്പിള്‍ പേ, സാംസംഗ് പേ എന്നിവയ്ക്ക് ഖത്തര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. ഖത്തര്‍ നാഷണല്‍ ബാങ്ക്, കൊമേഴ്ഷ്യല്‍ ബാങ്ക്, ദുഖാന്‍ ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക് (ക്യുഐബി) ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഗുഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേ സ്റ്റോറില്‍ നിന്നും 'ജി പേ' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ബാങ്ക് വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഇടപാടുകള്‍ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായി പണമിടപാടുകള്‍ നടത്താന്‍ ഇതോടെ സൗകര്യം ഒരുങ്ങുകയാണെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഫുട്‌ബോള്‍ ലോകകപ്പിനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് കാണികള്‍ക്ക് രാജ്യത്തു വെച്ച് പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഗൂഗിള്‍ പേ ഉപയോഗത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154