വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
ദുബായ് ∙ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ട്രാവൽ ബാൻ അഥവാ യാത്രാ നിരോധനം കാരണം യുഎഇയിൽ നിന്ന് പുറത്തുപോകാനാകുന്നില്ല. അതുപോലെ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന
ഒട്ടേറെ പേർ യുഎഇയിലെ മുൻ കേസുകളുടെ പേരിൽ ജയിലിലാകുകയും ചെയ്യുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രതിസന്ധിഘട്ടം വന്നു ചേരുന്നതെന്നും ഇതൊഴിവാക്കാൻ എന്താണ് മാർഗമെന്നു പലർക്കും അറിയില്ലട്രാവൽ ബാൻ: പ്രധാന കാരണങ്ങൾ
സിവിൽ കേസ് (ചെക്ക് ബൗൺസ് കേസ്), റിയൽ എസ്റ്റേറ്റ് കേസ് അഥവാ വാടക കരാറും അതുമായി ബന്ധപ്പെട്ട കേസ്, ലേബർ കേസ്, മുതലായവ ഉദാഹരണമായി പറയാം. ഇത്തരം കേസ് തീരും വരെ കുറ്റാരോപിതനായ വ്യക്തിക്ക് യുഎഇ വിട്ടു പോകുവാൻ കഴിയില്ല. ചെക്ക് ബൗൺസ് കേസ് വന്നാൽ എതിർഭാഗം നിയമ സഹായത്താൽ വ്യക്തിയെ യുഎഇയിൽ നിന്ന് പുറത്തു പോകുന്നത് തടുയുന്നു.
റിയൽ എസ്റ്റേറ്റ് കേസ് ആണെങ്കിൽ, വാടക തുക അടക്കാതെ വരുമ്പോൾ ഉടമ കേസ് കൊടുക്കും. ഇത്തരം സന്ദർഭങ്ങളിൽ വീസ എടുക്കുവാനോ പുതുക്കുവാനോ സാധിക്കുന്നതല്ല. ഒപ്പം ട്രാവൽ ബാൻ കൂടി ഉണ്ടാകുന്നു. വാടക തുക പൂർണമായും അടച്ചു തീരുന്നത് വരെ രാജ്യം വിട്ടു പോകാൻ കഴിയില്ല. അതു പോലെ തന്നെയാണ് ലേബർ കേസും.
സ്ത്രീ പീഡനം, കൊലപാതകം, പിടിച്ചുപറി, അടിപിടി, വഞ്ചന, കളവ് മുതലായ ക്രിമിനൽ കേസുകൾക്കും യാത്രാ നിരോധനം ബാധകമാണ്. കുടുംബ കേസിന്റെ കാര്യത്തിലും ട്രാവൽ ബാൻ ബാധകമാണ്.
ഇന്ന് ആളുകളുടെ ഇടയിൽ ഉള്ള മറ്റൊരു സംശയം ആണ് ട്രാവൽ ബാനും അറസ്റ്റ് വാറന്‍റും (വാണ്ടഡ്) തമ്മിലുള്ള വ്യത്യാസം. അറസ്റ്റ് വാറന്റ് ഉണ്ടെങ്കിൽ ട്രാവൽ ബാൻ മാത്രമല്ല, എയർപോർട്ടിൽ എത്തുന്ന അവസരത്തിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ മുകളിൽ പറഞ്ഞ ഏതെങ്കിലും വിധത്തിലുള്ള ട്രാവൽ ബാൻ ആണെങ്കിൽ യാത്ര ചെയ്യാൻ കഴിയില്ലേ എന്നും ഏതു സ്റ്റേഷനിലാണ് കേസ് ഉള്ളതെന്നുമുള്ള കാര്യങ്ങൾ എയർപോർട്ടിൽ നിന്നു അറിയാനാകും.
ക്ലിയറെൻസ് ലെറ്റർ നിർബന്ധം
മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഏതൊരു കേസ് ക്ലിയർ ചെയ്തു കഴിഞ്ഞാലും അത്തരം കേസുമായി ബന്ധപ്പെട്ട ക്ലിയറൻസ് ലെറ്റർ നിർബന്ധമായും യാത്രാവേളകളിൽ കരുതേണ്ടതാണ്. അല്ലാത്തപക്ഷം യാത്രയ്ക്ക് തടസങ്ങൾ അനുഭവപ്പെടാം. ക്ലിയറൻസ് ലെറ്റർ സബ്‌മിറ്റ് ചെയ്യാൻ കഴിഞ്ഞാൽ യാതൊരുവിധ തടസവും കൂടാതെ യാത്ര തുടരാൻ സാധിക്കും. അതായത് കേസ് കഴിഞ്ഞു എന്നുള്ള ആശ്വാസത്തിൽ നിസ്സാരമായി കണ്ടുകൊണ്ട് യുഎഇയ്ക്ക് പുറത്ത് യാത്ര ചെയ്യാൻ ശ്രമിക്കരുതെന്നും ക്ലിയറൻസ് ലെറ്റർ നിർബന്ധമാണ്.
കേസുകൾ പരിശോധിച്ച ശേഷം തിരികെ പറക്കുക
യുഎഇയിൽ നിന്ന് പൊതുമാപ്പ് കാലയളവിൽ ഔട് പാസിലൂടെ തിരിച്ചുപോയവരും ഇവിടെ നിന്ന് കേസുകളിൽപ്പെട്ട് നിശ്ചിതകാലത്തേക്ക് യാത്രാ നിരോധനത്തോടെ മടങ്ങിയവരും നിരോധനം നിലവിലുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വിമാനം കയറാവൂ. ഇല്ലെങ്കിൽ യുഎഇയിൽ കാലുകുത്താനാകാതെ തിരിച്ചു പോകേണ്ടിവരും. അതുപോലെ, വിവിധ കേസുകളിൽപ്പെടുകയും അത് പരിഹരിച്ച് ഇന്ത്യയിലേക്ക് മടങ്ങിയവരും കേസ് പൂർണമായും ഒഴിവായിട്ടുണ്ടോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷമേ യാത്ര തിരിക്കാവൂ. യുഎഇയിലെ ഏതെങ്കിലും അഭിഭാഷകന് പവർ ഓഫ് അറ്റോർണി നൽകിയാൽ അവർക്ക് പരിശോധിച്ച് കേസുണ്ടോ, ഇല്ലയോ എന്ന് ഉറപ്പുവരുത്താനാകും.
ചെക്ക് ബൗൺസ്, റിയൽ എസ്റ്റേറ്റ്, ക്രെഡിറ്റ് കാർഡ് മുതലായ കേസുകൾ ഉദാഹരണങ്ങളാണ്. ഇവ പൂർണമായും ക്ലിയർ ചെയ്തു, യാതൊരു നിയമ പ്രശ്നവും ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആണ് യുഎഇ വിട്ടു പോകുന്നതെങ്കിൽ ഏതവസരത്തിൽ വേണമെങ്കിലും നിങ്ങൾക്ക് നിർഭയം തിരികെ വരാം.കേസ് പരിശോധിക്കാതെ തിരികെ വന്ന് യുഎഇ വിമാനത്താവളത്തിൽ തന്നെ അറസ്റ്റിലാകുന്ന സംഭവം ഒട്ടേറെയാണ്.
അബുദാബിയിലെ ജുഡീഷ്യൽ വിഭാഗത്തിന് 'എസ്റ്റാഫ്‌സർ' എന്ന ഓൺലൈൻ സേവനമുണ്ടെന്നും ഇത് എന്തെങ്കിലും ക്ലെയിമുകൾക്കായി പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ താമസക്കാരെ സഹായിക്കുന്നുവെന്നും യുഎഇ ഗവൺമെന്റ് വെബ്‌സൈറ്റിൽ പറയുന്നു. സേവനം ലഭിക്കുന്നതിന് താമസക്കാർക്ക് അവരുടെ ഏകീകൃത നമ്പർ ഉപയോഗിക്കാം.
ദുബായിൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം യാത്രാ നിരോധനമുണ്ടോയെന്ന് പരിശോധിക്കാൻ ദുബായ് പൊലീസ് ഒരു ഓൺലൈൻ സേവനം വാഗ്ദാനം ചെയ്യുന്നു. പൊലീസ് വെബ്‌സൈറ്റിലോ ആപ്പിലോ സേവനം ഉപയോഗിക്കുന്നതിന് പ്രവാസികൾക്ക് അവരുടെ എമിറേറ്റ്‌സ് ഐഡി ആവശ്യമാണ്.
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154