വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 25 August 2022

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ. ആഗസ്റ്റിലെ കണക്കനുസരിച്ച്​ ഈ മാസം ഇതുവരെ 41 ലക്ഷം

​സന്ദർശകരാണ്​ എത്തിയത്​. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ്​ ദു​ബൈ ഒന്നാം സ്ഥാനത്തേക്ക്​ കുതിച്ചത്​. ഹീത്രുവിൽ 34 ലക്ഷം യാത്രക്കാരാണെത്തിയത്.

ആംസ്റ്റർഡാം , പാരിസ്​ , ഇസ്താംബൂൾ , ഫ്രാങ്ക്​ഫർട്ട്​ , ദോഹ ലണ്ടനിലെ ഗാറ്റ്​വിക്ക്​, സിംഗപ്പൂർ , മഡ്രിഡ്​ എന്നീ വിമാനത്താവളങ്ങൾ ആദ്യ പത്തിൽ ഇടംപിടിച്ചു. ഏറ്റവും തിരക്കേറിയ എയർലൈൻ റൂട്ടുകളിലും ദുബൈയുടെ പങ്കുണ്ട. ദുബൈ -റിയാദ്​, മുംബൈ-ദുബൈ, ദുബൈ-ഹീത്രൂ എന്നിവയാണ്​ ഏറ്റവും തിരക്കേറിയ റൂട്ടുകൾ. ജീവനക്കാരെ വെട്ടിക്കുറച്ചത്​ മൂലം ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിന്‍റെ ശേഷി അടുത്തിടെ കുറച്ചിരുന്നു. ഇതോടെ നിരവധി വിമാനങ്ങൾ റദ്ധാക്കി. ഇതോടെയാണ്​ ഹീത്രു രണ്ടാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടത്​.

ഈ വർഷം ആദ്യ ആറ്​ മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത്​ 2.79 കോടി യാത്രക്കാരെയാണ്​. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്​. മെയ്​, ജൂൺ മാസങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി റൺവേ അടച്ചിട്ടിരുന്നതിനാൽ ആയിരത്തോളം സർവീസുകൾ മറ്റ്​ വിമാനത്താവളങ്ങളിലേക്ക്​ തിരിച്ചുവിട്ടിരുന്നു. ദുബൈ അൽ മക്​തൂം എയർപോർട്ടിലേക്കാണ്​ കൂടുതൽ സർവീസുകളും തിരിച്ചുവിട്ടത്​. ഇത്​ ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്​ വരുത്തിയിരുന്നു.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154