വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 22 August 2022

വീണ്ടും ദുബായ് വിസ്മയം; 'മോതിര'മണിയാൻ ബുർജ് ഖലീഫ!


വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്കുചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ മോതിരവളയം സ്ഥാപിക്കുന്നു. 'ഡൗൺ ടൗൺ സർക്കിൾ' എന്ന പേരിലുള്ള

2 കൂറ്റൻ സമാന്തര വളയങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഇവിടെനിന്നാൽ ചുറ്റുമുള്ള നഗരകാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും.

828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതിചെയ്യുന്ന ഡൗൺ ടൗണിനുമുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്.  

ദുബായെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച നിർമ്മിതിയാണ് ബുർജ് ഖലീഫ. 2010 ൽ തുറന്ന ഈ സൗധം കാണുന്നതിനായി മാത്രം കടൽകടന്ന് ദുബായിൽ എത്തുന്നവർ നിരവധിയാണ്. ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, ഏറ്റവും ഉയരത്തിൽ സ്വിമ്മിങ് പൂൾ (76 മത്തെ നില) ഉള്ള കെട്ടിടം തുടങ്ങി നിരവധി റെക്കോർഡുകൾ വേറെയുമുണ്ട്.

വിശേഷ അവസരങ്ങളിൽ ബുർജ് ഖലീഫയുടെ പുറംചുവരുകളിൽ  ക്രമീകരിക്കുന്ന ഏറ്റവും ഭീമമായ ലേസർ, സൗണ്ട് ഷോ അടുത്തിടെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിരുന്നു. കെട്ടിടത്തിന്റെ അലുമിനിയം-ഗ്ലാസ് പുറംചട്ടയിലാണ് പ്രത്യേക പ്രകാശവിന്യാസത്തിലൂടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ചത് ഇന്ത്യക്കാർക്ക് അഭിമാനമായിരുന്നു.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154