https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്: ഓഡിയോ-വിഷ്വൽ മീഡിയ സിസ്റ്റത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾക്ക് വിധേയമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തികൾക്ക് പരസ്യം ചെയ്യാനുള്ള ലൈസൻസ് കരസ്ഥമാക്കുന്നതിനു ഓഡിയോ-വിഷ്വൽ മീഡിയയ്ക്കുള്ള ജനറൽ അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
സോഷ്യൽ മീഡിയ പരസ്യം ചെയ്യുന്ന സഊദികൾക്കെതിരെ സാമ്പത്തിക പിഴ പോലുള്ള നിയമനടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കുന്നതിനായി ഒക്ടോബർ ഒന്നിന് മുൻപായി അതോറിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്‌ഫോമായ “ഇഅലാം” വഴി ലൈസൻസ് നേടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 15,000 റിയാലാണ് ലൈസൻസ് ലഭിക്കാൻ വേണ്ട ഫീസ്. മൂന്ന് വർഷ കാലാവധിയുള്ള ലൈസൻസ് ആയിരിക്കും ലഭിക്കുക.
പരസ്യം ചെയ്യുന്നതിനുമുമ്പ് ഉള്ളടക്കത്തിൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വീകർത്താവിന് വ്യക്തമായി കാണാവുന്നതായിരിക്കണം, ഉൽപ്പന്നങ്ങളോ സേവനങ്ങളോ പരിശോധിക്കേണ്ടതും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ലൈസൻസ് നേടേണ്ടതും ആവശ്യമാണ്.
ക്ലിപ്പുകൾ, ചിത്രങ്ങൾ, ജിഫുകൾ, ടെക്‌സ്‌റ്റുകൾ, സംസാരങ്ങൾ അല്ലെങ്കിൽ മറ്റുള്ളവ എന്നിങ്ങനെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സഊദി വ്യക്തികൾ സമർപ്പിക്കുന്ന എല്ലാ പരസ്യങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു
http://lateconewsone.blogspot.com/
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️