വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 26 August 2022

എക്സിറ്റ് നൽകുന്നില്ല; സൗദിയിൽ നിന്ന് നിയമപരമായി നാട്ടിൽ പോകാൻ എന്താണ് വഴി?

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

കരാർ കാലാവധി കഴിഞ്ഞിട്ടും സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകാത്ത സാഹചര്യത്തിൽ ഒരു തൊഴിലാളി എന്താണ് ചെയ്യൃണ്ടതെന്ന് സൗദി മാനവവിഭവശേഷി സാമൂഹികക്ഷേമ മന്ത്രാലയം

വിശദീകരിച്ചു.

ഇത്തരം സാഹചര്യങ്ങളിൽ മക്തബുൽ അമൽ (ലേബർ ഓഫീസ്) വഴിയാണ് എക്സിറ്റ് നടപടികൾ പൂർത്തീകരിക്കുക.

ഇങ്ങനെ എക്സിറ്റ് ഇഷ്യു ചെയ്ത് നൽകുന്നതിനായി മാത്രം ലേബർ ഓഫീസിൽ നിന്ന് പെർമിറ്റ്‌ ഇഷ്യു ചെയ്ത് ൻൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ ലേബർ ഓഫീസിനെ നേരിട്ട് സമീപിച്ച് നിരവധി പ്രവാസികൾ ഫൈനൽ എക്സിറ്റ് വിസ നേടിയിട്ടുണ്ട്.

ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനായി ലേബർ ഓഫീസിലേക്കുള്ള ഒരു ലെറ്റർ ആവശ്യമെങ്കിൽ ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ടാൽ ലഭ്യമാകുകയും ചെയ്യും.

ഇംഗ്ലീഷിലും അറബിയിലും ഉള്ള ഈ ലെറ്ററുമായി ലേബർ ഓഫീസിൽ ചെന്നാൽ എക്സിറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ അറേബ്യൻ മലയാളിയെ അറിയിച്ചത്.

അതേ സമയം ഒരു തൊഴിലാളി കരാർ ലംഘനം നടത്തി, കരാർ കാലാവധി അവസാനിക്കാതെ ഫൈനൽ എക്സിറ്റിൽ സൗദിയിൽ നിന്ന് പുറത്ത് പോയാൽ പിന്നീട് അയാൾക്ക് തൊഴിൽ വിസയിൽ സൗദിയിലേക്ക് തിരികെ വരാൻ സാധിക്കില്ല എന്നാണ് നിയമം.                                                                                                                                      

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

                                                                                                                      

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154