വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 15 August 2022

ഇഖാമയും തൊഴിൽ പെർമിറ്റും ആവശ്യമില്ലാത്ത തൊഴിൽ വിസകളും, തൽക്ഷണ വിസകളുമായി ഖിവ പ്ലാറ്റ് ഫോം









വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: സഊദിയിൽ ഡിജിറ്റലൈസേഷൻ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടേയും, തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ആരംഭിച്ച ഖിവ പ്ലാറ്റ്ഫോം വഴി ഇഖാമയും തൊഴിൽ പെർമിറ്റും ആവശ്യമില്ലാത്ത തൊഴിൽ വിസകളും, തൽക്ഷണ വിസകളും ലഭ്യം.

2022 ഏപ്രിൽ 23നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഖിവാ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അതിന് ശേഷം നിരവധി സേവനങ്ങൾ ഖിവ പ്ലാറ്റ് ഫോമിലേക്ക് കൂട്ടിച്ചേർത്തു. നിലവിൽ നിരവധി സേവനങ്ങൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഖിവ പ്ലാറ്റ് ഫോം വഴി ലഭ്യമാണ്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഖിവ പ്ലാറ്റ്‌ഫോം വഴി ഇഖാമയും വർക്ക് പെർമിറ്റും ആവശ്യമില്ലാത്ത താൽക്കാലിക തൊഴിൽ വിസകൾ അനുവദിക്കും. ഈ വിസയിലെത്തുന്നവർക്ക് ഇഖാമയോ, തൊഴിൽ പെർമിറ്റോ ഇല്ലാതെ രാജ്യത്ത് തങ്ങുവാനും ജോലി ചെയ്യുവാനും അനുവാദമുണ്ട്. ആറ് മാസമാണ് വിസയുടെ കാലാവധി. ആദ്യ മൂന്ന് മാസം പൂർത്തിയായാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കേണ്ടതാണ്.

ഉയർന്ന തോതിൽ സഊദിവൽക്കരണം നടപ്പാക്കുകയും തൊഴിൽ നിയമങ്ങൾ പൂർണമായും പാലിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഖിവാ പ്ലാറ്റ്‌ഫോം വഴി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൽക്ഷണം വിസകൾ അനുവദിക്കുന്നത്. ഇതിന് രേഖകൾ സമർക്കുകയോ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയെ നേരിട്ട് സമീപിക്കുകയോ വേണ്ടതില്ല. ഇതിന് പുറമെയാണ് താൽക്കാലിക തൊഴിൽ വിസകളും ഖിവാ പ്ലാറ്റ്‌ഫോം വഴി അനുവദിക്കുന്നത്.

സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നതുൾപ്പെടെ നിരവധി സേവനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന സഊദിവൽക്കരണ സർട്ടിഫിക്കറ്റുകളും ഖിവാ പ്ലാറ്റ്‌ഫോം വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നുണ്ട്. വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ, സ്‌പോൺസർഷിപ്പ് മാറ്റം, പ്രൊഫഷൻ മാറ്റം എന്നീ സേവനങ്ങളും ഖിവാ പ്ലാറ്റ്‌ഫോം തുടങ്ങി നിരവധി സേവനങ്ങളാണ് ഖിവാ പ്ലാറ്റ്‌ഫോം വഴി നൽകി വരുന്നത്.

അബ്ഷിർ പ്ലാറ്റ്ഫോം പോലെ വ്യക്തികളും, സ്ഥാപനങ്ങളും ഖിവ പോർട്ടലിലും രജിസ്റ്റർ ചെയ്യേണ്ടതാണ്. ട്വിറ്റർ വഴിയോ, 920000105 എന്ന ഏകീകൃത നമ്പർ വഴിയോ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഖിവാ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് സംശയ ദൂരീകരണം നടത്താനും സൗകര്യമുണ്ട്

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു 

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154