വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 17 August 2022

കടുത്ത ജാഗ്രത പാലിക്കണം; പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി









വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

അബുദാബി: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. പ്രവാസികളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതിനായി ചില വ്യാജ സോഷ്യല്‍ മീഡിയ ഹാന്റിലുകളും ഇ-മെയില്‍ വിലാസങ്ങളും

ഉപയോഗിക്കുന്നുണ്ടെന്നും ഇവക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ എംബസി പുറത്തുവിട്ടിട്ടുണ്ട്.

@embassy_help എന്ന ട്വിറ്റര്‍ ഹാന്റിലും ind_embassy.mea.gov@protonmail.com എന്ന ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാണ് പ്രവാസികളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്‍ത് പ്രവാസികളില്‍ നിന്ന് പണം തട്ടുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ ചെയ്യുന്നത്. ഇത്തരം ട്വിറ്റര്‍ ഹാന്റിലുമായോ ഇ-മെയില്‍ വിലാസുമായോ ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എംബസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു

എംബസിയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസങ്ങളും, ട്വിറ്റര്‍ ഹാന്റിലും, ഫേസ്‍ബുക്ക് ഐഡിയും ടെലിഫോണ്‍ നമ്പറുകളുമെല്ലാം എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച്, വ്യാജ ഐഡികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തിരിച്ചറിയണമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഇ-മെയില്‍ വിലാസങ്ങള്‍ @mea.gov.in എന്ന ഡൊമൈനിലായിരിക്കും അവസാനിക്കുക.

@IndembAbuDhabi എന്നത് മാത്രമാണ് യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. എംബസിയുടെയോ അതിന്റെ ജീവക്കാരുടെയോ പേരില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു 

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154