വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 25 August 2022

യു.എ.ഇയുടെ ആകാശത്ത്​ 'സുഹൈൽ' നക്ഷത്രം തെളിഞ്ഞു; സുഹൈൽ നക്ഷത്രം തെളിയുന്നത്​​ പരമ്പരാഗതമായി യു.എ.ഇയിൽ ചൂട്​ കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയായാണ്​ വിലയിരുത്തപ്പെടുന്നത്

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

ശെശത്യകാലത്തിന്‍റെ വരവറിയിച്ച്​ ,യുടെ ആകാശത്ത്​ 'സുഹൈൽ' നക്ഷത്രം തെളിഞ്ഞു. വേനലിന്‍റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്​ ശൈത്യകാലം മുഴുവനും തെളിഞ്ഞു കാണുന്ന

താരകമാണ്​ 'സുഹൈൽ'. ബുധനാഴ്ച പുലർകാലത്താണ്​ ഇത്​ ദൃശ്യമായതെന്ന്​ എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു​.

സുഹൈൽ നക്ഷത്രം തെളിയുന്നത്​​ പരമ്പരാഗതമായി യു.എ.ഇയിൽ ചൂട്​ കുറഞ്ഞു തുടങ്ങുന്നതിന്‍റെ സൂചനയായാണ്​ വിലയിരുത്തപ്പെടുന്നത്​. വേട്ടയാടൽ കാലത്തിന്‍റെ തുടക്കമായും ഇതിനെ അടയാളപ്പെടുത്താറുണ്ട്​. 'സിറിയസി'ന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് 'സുഹൈലെ'ന്നാണ്​അന്താരാഷ്​​ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പറയുന്നത്​. ഭൂമിയിൽ നിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയാണ് ഇത്​ സ്ഥിതി ചെയ്യുന്നത്​.

പുരാതന കാലം മുതൽ അറബ്​ ജനത ഋതുഭേദങ്ങൾ തിരിച്ചറിയാനായി ഉപയോഗിക്കുന്നുണ്ട്​. അറബി കവിതകളിലും മറ്റും ഇത് സംബന്ധിച്ച പരാമർശങ്ങൾ സുലഭമാണെന്ന്​ അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. യു.എ.ഇയിലെ കലയിലും സാഹിത്യത്തിലും ഈ നക്ഷത്രം പലപ്പോഴും സ്നേഹത്തിന്‍റെയും ഹൃദയശുദ്ധിയുടെയും പ്രതീകമായാണ്​ ചിത്രീകരിക്കപ്പെടുന്നത്. യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ ചൂട്​ കുറഞ്ഞു തുടങ്ങും.

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154