വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 10 August 2022

ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ അനുമതി










വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ്: സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിൽവിസയിലുള്ളവർക്ക് സ്പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാൻ അനുമതി.

സഊദി മാനവ വിഭവശേഷി മന്ത്രാലയം ഗാർഹികതൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. നാല് നിശ്ചിത കാരണങ്ങളിലൊന്നുണ്ടെങ്കിൽ ലേബർ ഓഫിസുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കാം.

ജൂൺ 28ന് (ദുൽഖഅദ് 29) മന്ത്രാലയം പുറപ്പെടുവിച്ച 212875-ാം നമ്പർ സർക്കുലറിലാണ് ഫൈനൽ എക്സിറ്റിനുള്ള വ്യവസ്ഥകളെ കുറിച്ച് സൂചിപ്പിക്കുന്നത്.

ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന് ലേബർ ഓഫിസ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ അവസാനിപ്പിച്ചാൽ, തൊഴിലാളിയുടെ എംബസിയിൽനിന്നുള്ള കത്ത് ഹാജരാക്കിയാൽ, തൊഴിലുടമ മരിച്ചാൽ,തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ. എന്നീ നാല് ഘട്ടങ്ങളിലാണ് സ്പോൺസറുടെ അനുമതി ഇല്ലാതെ തന്നെ നാട്ടിലേക്ക് പോകാൻ അവസരമുള്ളത്.

ഇവയിൽ ഏതെങ്കിലും ഒന്നുമായി ലേബർ ഓഫീസിൽ പോയാൽ കാരണം പരിശോധിച്ച് ലേബർ ഓഫീസ് ഫൈനൽ എക്സിറ്റിന് തൊഴിലാളിക്ക് അർഹതയുണ്ടോ എന്ന് പരിശോധിച്ചാണ് ഫൈനൽ എക്‌സൈറ്റിന് അനുമതി നൽകുക. അവിടെനിന്ന് ലഭിക്കുന്ന അനുകൂല രേഖയുമായി പാസ്പോർട്ട് (ജവാസത്ത്) ഓഫീസിനെ സമീപിച്ച് എക്സിറ്റ് നടപടികൾ പൂർത്തീകരിക്കാനാവും.

തൊഴിലുടമ മരിച്ചാൽ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനും അനുമതിയുണ്ട്. സ്പോൺസർഷിപ്പ് മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണമെന്നാണ് നിയമം.

ഗാർഹികതൊഴിൽ നിയമപരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലെ വിശദാംശങ്ങൾ അറിയാൻ ജുബൈലിലെ അൽജുഐമ ഗാർഹിക തൊഴിൽ വിഭാഗം ഓഫീസറെ സമീപിച്ച സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശ്ശേരിക്ക് ലഭ്യമായ വിവരങ്ങൾ ആണിത്. തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴിൽദാതാവിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റാൻ 13 വ്യവസ്ഥകളും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു  

http://lateconewsone.blogspot.com/


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    


 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154