വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 22 August 2022

ഗൂഗിൾ ക്രോം ബ്രൗസർ ഉടൻ അപ്ഡേറ്റ് ചെയ്യുക- മുന്നറിയിപ്പുമായി ഗൂഗിൾ

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

അടുത്തിടെയാണ് 27 സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റുകളുമായി ഗൂഗിള്‍ ക്രോമിന്റെ വേര്‍ഷന്‍ 104 ഗൂഗിള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഉപഭോക്താക്കളോട് വീണ്ടും ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്

കമ്പനി. 11 സുരക്ഷാ പ്രശ്‌നങ്ങളാണ് ക്രോം ബ്രൗസറില്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

പുതിയ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റിന്റെ വിശദാംശങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടു. 104.0.5112.101 മാക്ക്, ലിനക്‌സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളുമാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റുകളെല്ലാം ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

11 സുരക്ഷാ പ്രശ്‌നത്തില്‍ ഒന്ന് ഗുരുതരമാണ്. ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്‌നമാണെന്നും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്‌നമാണെന്നും ഗൂഗിള്‍ വര്‍ഗീകരിച്ചിട്ടുണ്ട്.

എങ്കിലും എന്തെല്ലാം ആണ് ഈ പ്രശ്‌നങ്ങള്‍ എന്ന് ഗൂഗിള്‍ വിശദമാക്കിയിട്ടില്ല. ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിക്കുന്ന ബഗ്ഗുകള്‍ ആണ് പ്രശ്‌നം എന്നാണ് വിവരം.


ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ-

➡️ബ്രൗസര്‍ തുറക്കുക

➡️വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക

➡️Help തിരഞ്ഞെടുക്കുക

➡️About Google Chrome തിരഞ്ഞെടുക്കുക

➡️തുറന്നു വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെ Updating Chrome എന്ന് കാണാം

➡️അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ Relaunch Button കാണാം അത് ക്ലിക്ക് ചെയ്യുക


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜                                                                                                                                     

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154