വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
റിയാദ്: രാജ്യത്ത് തൊഴിലാളികളുടെ 11 അവകാശങ്ങൾ വെളിപ്പെടുത്തി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി). ഇതിൽ ഏതെങ്കിലും ഒന്ന് തൊഴിലുടമകൾ അവ ലംഘിക്കുന്നത് മനുഷ്യക്കടത്തിനു തുല്യമായി കണക്കാക്കുമെന്നും മുന്നറിയിപ്പിയുണ്ട്. മനുഷ്യ കടത്ത് കടുത്ത ശിക്ഷയാണ് സഊദിയിൽ ലഭിക്കുക.
തൊഴിലാളിയുടെ ഈ പതിനൊന്ന് അവകാശങ്ങൾ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്‌തു. തൊഴിലാളിയുടെ ഔദ്യോഗിക രേഖകൾ തൊഴിലുടമകൾ കൈവശം വെക്കുന്നതാണ് ഇതിൽ ഒന്ന്. തൊഴിലാളിയുടെ ഔദ്യോഗിക രേഖകൾ തൊഴിലാളി തന്നെയാണ് കൈവശം വെക്കേണ്ടത്. രേഖകൾ തൊഴിലാളിക്ക് നൽകാതെ തൊഴിലുടമ കൈവശം വെക്കുന്നത് മനുഷ്യക്കടത്തിനു തുല്യമായി കണക്കാക്കും. തൊഴിൽ കരാർ ഒപ്പിടുന്നതിന് മുമ്പ് അത് വായിച്ച് നോക്കാനായി പകർപ്പ് നേടാനും തൊഴിലാളിക്ക് അവകാശമുണ്ടാകും. ഇത്തരത്തിൽ തൊഴിലാളിക്ക് പകർക്ക് നൽകിയിട്ടില്ലെങ്കിലും മനുഷ്യക്കടത്തിനു തുല്യമായി കണക്കാക്കും. പൂർണ്ണ സമ്മതമില്ലാത്ത ഘട്ടങ്ങളിൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. ഈ അവകാശങ്ങൾ ലംഘിച്ചാലും ഔദ്യോഗിക രേഖകൾ പുതുക്കുന്നതിന് സാമ്പത്തിക ഫീസ് ഈടാക്കിയാലും മാനുഷിക പരിഗണന നൽകാതിരുന്നാലും മനുഷ്യക്കടത്തിനു തുല്യമായി കണക്കാക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.
വ്യവസ്ഥയ്ക്ക് അനുസൃതമല്ലാതെ തൊഴിലാളിക്ക് തന്റെ തൊഴിലുടമയല്ലാത്ത മറ്റൊരാളുടെ ജോലി നിരസിക്കാനുമുള്ള അവകാശവും വേതനം കൃത്യസമയത്ത് ലഭിക്കാനുള്ള അവകാശവും ജോലി സമയത്ത് വിശ്രമം എടുക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. ഈ അവകാശങ്ങൾ നിരസിക്കപ്പെട്ടാലും മനുഷ്യക്കടത്തിനു തുല്യമായി കണക്കാക്കും
മന്ത്രിതല തീരുമാനമനുസരിച്ച്, രേഖാമൂലമുള്ളതോ രേഖപ്പെടുത്തപ്പെട്ടതോ ആയ തൊഴിൽ കരാർ ലഭിക്കാനും യാത്രാ ടിക്കറ്റിന്റെ തുകയും ഫൈനൽ എക്സിറ്റും ട്രാൻസ്‌ഫർ കൈമാറ്റവും തൊഴിലാളിക്ക് അവകാശപ്പെട്ടതാണ്. ഇവ നല്കാതിരുന്നാലും മനുഷ്യക്കടത്തിനു തുല്യമായി കണക്കാ ക്കുമെന്നും മന്ത്രാലയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കു
http://lateconewsone.blogspot.com/
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇