വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 26 August 2022

തൊഴിൽ നിയമം ലംഘിച്ചു: ഒമ്പതു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസുകൾ പിൻവലിച്ചു

വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ് - തൊഴിൽ നിയമം ലംഘിച്ചതിന് ഒമ്പതു റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസുകൾ ജൂൺ, ജൂലൈ മാസങ്ങളിൽ പിൻവലിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങൾക്ക് 17 റിക്രൂട്ട്‌മെന്റ് ഓഫീസു

കൾക്ക് താൽക്കാലിക പ്രവർത്തന വിലക്കേർപ്പെടുത്തുകയും ചെയ്തു. റിക്രൂട്ട്‌മെന്റ് കമ്പനികളുടെയും ഓഫീസുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴിയോ ഏകീകൃത നമ്പറായ 920002866 എന്ന നമ്പറിൽ ബന്ധപ്പെട്ടോ ഉപയോക്താക്കൾ പരാതി നൽകണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. 

നിലവിൽ ഇന്ത്യ, നൈജർ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്‌നാം, ഉഗാണ്ട, എരിത്രിയ, മഡഗാസ്‌കർ, ഉസ്‌ബെക്കിസ്ഥാൻ, കംബോഡിയ, മാലി, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കും. ഇന്തോനേഷ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും ദിവസങ്ങൾക്കു മുമ്പ് കരാർ ഒപ്പുവെച്ചിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ ഇന്തോനേഷ്യയിൽ നിന്ന് റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. എട്ടു വർഷം നീണ്ട ഇടവേളക്കു ശേഷമാണ് ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നത്. 

വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ ഇന്തോനേഷ്യൻ വേലക്കാരെ റിക്രൂട്ട് ചെയ്യാൻ സാധിക്കില്ലെന്നും മുൻകൂട്ടി നിർണയിക്കുന്ന, മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സ്‌പോൺഷിപ്പിൽ മാത്രമേ ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫിലിപ്പൈൻസിൽ നിന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണ്


*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*                                                                                                                                        

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154