വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 3 September 2017

മോദി ചോദ്യങ്ങള്‍ അനുവദിക്കില്ല: ബിജെപി എംപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗങ്ങളില്‍ തങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാറില്ലെന്ന് ബിജെപി എംപി.
മഹാരാഷ്ട്രയില്‍നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും ബന്ധാരഗോണ്ടിയ മണ്ഡലത്തില്‍ നിന്നുള്ള എംപിയുമായ നാന പടോലെയാണ് പ്രധാനമന്ത്രിക്കെതിരേ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. മോദി വിളിച്ചുചേര്‍ത്ത ബിജെപി എംപിമാരുടെ യോഗത്തില്‍ താന്‍ ഒബിസി മന്ത്രാലയത്തെക്കുറിച്ചും കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, പ്രധാനമന്ത്രി മോദി തന്നോടു ദേഷ്യമാണ് പ്രകടിപ്പിച്ചത്. നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ പടോലെ വ്യക്തമാക്കി. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുകയാണ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ആരെയും ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാറില്ല. ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രിക വായിച്ചിട്ടില്ലേ, വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയില്ലേ എന്നൊക്കെയാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്. കാര്‍ഷിക മേഖലയിലെ കേന്ദ്രനിക്ഷേപം, ഗ്രീന്‍ നികുതി, ഒബിസി മന്ത്രാലയം തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, മോദി തന്നോടു ദേഷ്യപ്പെടുകയും വായയടക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. മോദി പതിവായി പാര്‍ട്ടി എംപിമാരുടെ യോഗം വിളിക്കുന്നു. എന്നാല്‍, ആരെയും സംസാരിക്കാന്‍ അനുവദിക്കാറില്ല. അദ്ദേഹം മാത്രമാണ് സംസാരിക്കുന്നതെന്നും പടോലെ വ്യക്തമാക്കി.  എല്ലാ കേന്ദ്രമന്ത്രിമാരും എപ്പോഴും ഭയത്തിന്റെ അവസ്ഥയിലാണെന്നും അതുകൊണ്ട് തനിക്കു മോദി മന്ത്രിസഭയില്‍ അംഗമാകുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മോദിയുടെ ഹിറ്റ്‌ലിസ്റ്റിലായികഴിഞ്ഞു. ഞാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും പടോലെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസിനെതിരേ പടോലെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കേന്ദ്ര ഫണ്ട് കാര്യക്ഷമമായി സംസ്ഥാനത്ത് എത്തിക്കുന്ന കാര്യത്തില്‍ ഫെഡ്‌നാവിസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് മുംബൈയില്‍നിന്നുള്ള എംപിമാരുടെ യോഗം വിളിക്കുന്നതും മുഖ്യമന്ത്രി ഫെഡ്‌നാവിസ് നിര്‍ത്തിവച്ചിരിക്കുന്നുവെന്നും