വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 14 September 2022

സൗദിയിൽ കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിൽ ഡിഷുകൾ സ്ഥാപിച്ചാൽ പിഴ

 


വാർത്തകൾ  വാട്‌സ്ആപ്പിൽ ലഭിക്കാൻ  ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക 

https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

റിയാദ് - കെട്ടിടങ്ങളുടെ മുൻ ഭാഗങ്ങളിലും ബാൽക്കണികളിലും സാറ്റലൈറ്റ് ചാനൽ ഡിഷുകൾ സ്ഥാപിക്കുന്നവർക്ക് 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിന് നീക്കം. ഇതടക്കം ഏതാനും നിയമ ലംഘനങ്ങൾക്കുള്ള

പിഴ നിർണയിക്കാനും നടപ്പാക്കാനുമുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനു പുറമെ, കെട്ടിടങ്ങളുടെ മുൻ ഭാഗങ്ങളിലും ബാൽക്കണികളിലും സ്ഥാപിക്കുന്ന ഡിഷുകൾ നീക്കം ചെയ്യലും നിർബന്ധമായിരിക്കും. 

കെട്ടിടങ്ങളുടെ നിർമാണ പരിധിക്ക് പുറത്ത് വാഹന പാർക്കിംഗിനും മറ്റുമുള്ള തണൽ കുടകളും തകര ഷീറ്റുകൾ ഉപയോഗിച്ചുള്ള ഷെഡുകളും സ്ഥാപിക്കുന്നതിന് 500 റിയാൽ മുതൽ 2500 റിയാൽ വരെയാണ് പിഴ ലഭിക്കുക. തകര ഷീറ്റുകളും കെട്ടിടത്തിന്റെ രൂപത്തിനും നിർമാണ സ്വഭാവത്തിനും യോജിക്കാത്ത വസ്തുക്കളും ഉപയോഗിച്ച് ബാൽക്കണികൾ മറക്കുന്നതിന് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ചുമത്തും. വാണിജ്യ കെട്ടിടങ്ങളുടെ ഭിത്തികളിലെ വികൃതമായ എഴുത്തുകൾക്ക് 200 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ലഭിക്കും. വിവിധ പ്രവിശ്യകളിൽ നഗരങ്ങളുടെ പൊതുദൃശ്യഭംഗി മെച്ചപ്പെടുത്താനും കാഴ്ചക്ക് അരോചകമായ കാര്യങ്ങൾ ഇല്ലാതാക്കാനും മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തുന്നത്

*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*                                                                                                                                        

       ➡️ വാട്‌സ്ആപ്പ് 🪀   ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇

    https://chat.whatsapp.com/EuXE6LpEDEB69FwQocZhvY

               ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️    

 ➡️ നിങ്ങൾ സൗദിയിലാണോ

 ➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ

🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം

 എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു. 

വാട്സ്ആപ്:https://wa.me/919746819154