വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
നിയമലംഘനം നടത്തിയ സിമന്റ് കമ്പനികൾക്ക് സൗദിയിൽ 14 കോടി റിയാൽ പിഴ ചുമത്തി. കമ്പനികൾ പരസ്പര ധാരണയിൽ സിമന്റ് വില ഉയർത്തിയതടക്കം അധികൃതർ പിടികൂടുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമിടയിൽ ആരോഗ്യകരമായ
മത്സരം ഉറപ്പുവരുത്തുകയും കുത്തകവൽക്കരണം അടക്കമുള്ള നിഷേധാത്മക പ്രവണതകൾ തടയുകയും ചെയ്യുന്ന കോംപറ്റീഷൻ നിയമം ലംഘിച്ചതിന് കഴിഞ്ഞ വർഷം സിമന്റ് കമ്പനികൾക്ക് 14 കോടി റിയാൽ പിഴ ചുമത്തിയതായി സൗദി ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷനാണ് അറിയിച്ചത്.പരസ്പര ധാരണയുണ്ടാക്കി വില ഉയർത്തിയ സിമന്റ് കമ്പനികൾക്ക് ഒരു കോടി റിയാൽ വീതം ആകെ 14 കോടി റിയാലാണ് പിഴ ചുമത്തിയത്. കോംപറ്റീഷൻ നിയമം ലംഘിച്ചതിന് മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 59.73 ദശലക്ഷം റിയാലും കഴിഞ്ഞ വർഷം പിഴ ചുമത്തി.
പരസ്പര ധാരണയിലൂടെ വില ഉയർത്തിയ കേസിൽ റെഡിമിക്‌സ് മേഖലയിൽ മൂന്നു കമ്പനികൾക്ക് 50,000 റിയാൽ തോതിലും സർക്കാർ ടെണ്ടറുകളിൽ ഒത്തുകളിച്ച കേസിൽ ഫർണിച്ചർ കമ്പനികൾക്ക് 50 ലക്ഷം റിയാലും മൊത്ത വ്യാപാര സ്ഥാപനത്തിന് 50 ലക്ഷം റിയാലും ഓഫീസ് ഫർണിച്ചർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് 5,80,000 റിയാലും കോൺട്രാക്ടിംഗ് കമ്പനിക്ക് ഒരു കോടി റിയാലും മൂന്നു എൻജിനീയറിംഗ് കമ്പനികൾക്ക് 50 ലക്ഷം റിയാൽ തോതിലും പിഴ ചുമത്തി.
വിപണിയിൽ തങ്ങൾക്കുള്ള ആധിപത്യം മുതലെടുത്ത് മറ്റൊരു കമ്പനിക്കു മുന്നിൽ വിലങ്ങുതടികൾ സൃഷ്ടിക്കുകയും മുടക്കുമുതലിലും കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതമാക്കി നഷ്ടമുണ്ടാക്കാൻ ഇടയാക്കുകയും ചെയ്ത മരുന്ന് മേഖലാ കമ്പനിക്ക് 40 ലക്ഷം റിയാലും, വില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കിയ മറ്റൊരു മരുന്ന് കമ്പനിക്ക് ഒരു കോടി റിയാലും പിഴ ചുമത്തി. കോംപറ്റീഷൻ നിയമം ലംഘിച്ചതിന് കഴിഞ്ഞ വർഷം 26 കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ആകെ 199.73 ദശലക്ഷം റിയാലാണ് അതോറിറ്റി പിഴ ചുമത്തിയത്
*✿•••┈ *⚜⚜✿❁═══❁✿✿❁═══❁✿⚜⚜*┈ •••✿*
➡️ വാട്‌സ്ആപ്പ് 🪀 ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്...👇
https://chat.whatsapp.com/EuXE6LpEDEB69FwQocZhvY
♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
➡️ നിങ്ങൾ സൗദിയിലാണോ
➡️ നിങ്ങളുടെ സ്ഥാപനം ഏതുമാകട്ടെ
🖥️💻📱📟📠നിങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഡിവൈസ് സഹിതം
എല്ലാ ഉത്തരവാദിത്തത്തോട് കൂടിയും ചെയ്തു കൊടുക്കുന്നു.
വാട്സ്ആപ്:https://wa.me/919746819154