വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 28 May 2021

എയർടെൽ 4ജിയ്ക്ക് ഇനി വേഗം കൂടും; കേരളത്തിൽ 5, 10 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു

 



ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം പകരുന്നതിനായി രാജ്യത്തെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍സ് സേവന ദാതാവായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്തു. ഡേറ്റാ സ്പീഡ് ശേഷി ഗണ്യമായി

വര്‍ധിപ്പിക്കുന്നതിന് എയര്‍ടെല്‍ സംസ്ഥാനത്തെ നെറ്റ്‌വര്‍ക്കില്‍ ആധുനിക നെറ്റ്‌വര്‍ക്ക് സോഫ്റ്റ്‌വെയര്‍ ടൂളിനൊപ്പം 1800 ബാന്‍ഡില്‍ 5 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും 2300 ബാന്‍ഡില്‍ 10 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രവും അധികമായി വിന്യസിച്ചു. 

പുതുക്കല്‍ നിലവിലെ എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് മികവ് കൂടുതല്‍ ശക്തിപ്പെടുത്തും. നെറ്റ്‌വര്‍ക്ക് ലഭ്യതയും ഡേറ്റാ സ്പീഡും മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരങ്ങളിലെ വീടുകളിലെയും കെട്ടിടങ്ങള്‍ക്കുള്ളിലെയും കവറേജും മികച്ചതാകും. കൂടുതല്‍ ആളുകള്‍ അതിവേഗ ഡേറ്റാ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഹൈവേകളിലും റെയില്‍ പാതകളിലും വിശാലമായ കവറേജ് നല്‍കാനും ഗ്രാമങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനും എയര്‍ടെലിനെ പുതിയ വിന്യാസം സഹായിക്കും. 

  

കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നടത്തിയ ലേലത്തില്‍ എയര്‍ടെല്‍ കേരളത്തിനായി 1800, 2300, 900 മെഗാഹെര്‍ട്ട്‌സ് എന്നിങ്ങനെ വലിയ ബ്ലോക്കുകള്‍ സ്വന്തമാക്കിയിരുന്നു. 1800 എഫ്ഡിഡി, 2100 എഫ്ഡിഡി, 2300 ടിഡിഡി, 900 എഫ്ഡിഡി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സ്‌പെക്ട്രങ്ങളുമായി വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിനും വേഗമേറിയ ഡേറ്റാ സേവനങ്ങള്‍ക്കും 5ജിക്കുമായി കമ്പനി ഒരുങ്ങി കഴിഞ്ഞു. 

വളരെ കാലമായി കേരളത്തിലെ ഉപഭോക്താക്കളുടെ അംഗീകാരം നേടിയിട്ടുള്ള മികവിനോടും വിശ്വാസ്യതയോടും ഉള്ള അതേ പ്രതിബദ്ധതയോടെയാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് വികസിപ്പിക്കുന്നതെന്നും ഗ്രാമീണ, നഗര ഉപഭോക്താക്കള്‍ക്ക് ഒരുപോലെ സര്‍വവ്യാപിയായ കണക്റ്റിവിറ്റിയും മൊബിലിറ്റിയും നല്‍കുകയെന്ന കാഴ്ചപ്പാടാണ് തങ്ങളെ നയിക്കുന്നതെന്നും അധികമായി ചേര്‍ക്കുന്ന നെറ്റ്‌വര്‍ക്ക് വിന്യാസവും സാങ്കേതിക അപ്‌ഗ്രേഡും ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ഡേറ്റാ ആവശ്യമനുസരിച്ച് നെറ്റ്‌വര്‍ക്ക് ശേഷി മെച്ചപ്പെടുത്തുമെന്നും ഭാരതി എയര്‍ടെല്‍, കേരള, സിഒഒ മാരുത് ദില്‍വാരി പറഞ്ഞു. 

പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി, ഓണ്‍ലൈന്‍ പഠനം, വിഡിയോ സ്ട്രീമിങ് തുടങ്ങിയവയില്‍ ഗണ്യമായ വര്‍ധനയാണുണ്ടായിള്ളത്. അധിക ശേഷിയിലൂടെ ഉപഭോക്താക്കളെ കണക്റ്റഡായിരിക്കാന്‍ സഹായിക്കുകയാണ് എയര്‍ടെലിന്റെ ലക്ഷ്യം. 

വേഗമേറിയ നെറ്റ്‌വര്‍ക്ക് ശേഷിക്കും കവറേജിനുമായി എയര്‍ടെല്‍ 5ജിക്കു മുന്നോടിയായിട്ടുള്ള വലിയ മൈമോ, 4ജി ടൂളുകളും ആധുനിക നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 96.34 ശതമാനം ജനസംഖ്യയെയും കവര്‍ ചെയ്യുന്നതാണ് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക്.