ഇറാനിൽ കടുത്ത വൈദ്യുതി ക്ഷാമം കാരണം ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളുടെ ഖനനം നാലു മാസത്തേക്ക് നിരോധിച്ചതായി പ്രസിഡന്റ് ഹസ്സൻ റൂഹാനി അറിയിച്ചു.
രാജ്യത്ത് ക്രിപ്‌റ്റോകറൻസികളുടെ ഖനന നിരോധനം സെപ്റ്റംബർ 22 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ നിലവിലെ ക്രിപ്റ്റോകറൻസികളുടെ ഖനനത്തിന്റെ 85 ശതമാനവും ലൈസൻസില്ലാത്തതാണെന്നും റൂഹാനി പറഞ്ഞു.ഇറാനിലെ പല നഗരങ്ങളിലും വൈദ്യുതി നിലയ്ക്കല്‍ പതിവായിരിക്കുകയാണെന്ന് ഈ വര്‍ഷം ആദ്യത്തിൽ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോൾ ഇറാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനും പോകുകയാണ്. ഈ സമയത്തെ ജനങ്ങളുടെ പ്രതിസന്ധികളും പരാതികളും പരിഹരിക്കാനാണ് പുതിയ നീക്കമെന്നും സൂചനയുണ്ട്.