ആവശ്യമായ സാധനങ്ങൾ:
- വഴുതനങ്ങ - 2 എണ്ണം
- കടലമാവ് - 6 ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി - 1 ടീസ്പൂൺ
- ജീരകം പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- ആംചൂർ പൊടി -1 ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- എണ്ണ - 3 ടേബിൾ സ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
വഴുതനങ്ങ വട്ടത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം എല്ലാ പൊടികളും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഓരോ കഷ്ണം വഴുതനങ്ങയുടെ പുറത്ത് മിക്സ് പുരട്ടി പത്ത് മിനിട്ട് മാറ്റിവെച്ചതിനു ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. വഴുതനങ്ങ ഫ്രൈ റെഡി.