മുട്ട പുഴുങ്ങാതെ വളരെ എളുപ്പത്തിൽ ഒരു മുട്ടക്കറി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- മുട്ട - 3
- തക്കാളി - 3
- സവാള - 3
- വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
- ഇഞ്ചി - 1 ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി - 1/ 2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
- കുരുമുളക് പൊടി – 1/ 2 ടേബിൾസ്പൂൺ
- കടുക് , ജീരകം - 1/ 4 ടീസ്പൂൺ
- എണ്ണ, കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- തക്കാളി 1/4 കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് വച്ച ശേഷം പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കാം.
- ജീരകം ഇട്ട ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചതും ചേർത്ത് 2 മിനിറ്റ് വഴറ്റാം.
- സവാള അരിഞ്ഞത് ഉപ്പും കൂടി ചേർത്ത് വരട്ടുക. ശേഷം മസാല പൊടികൾ ചേർത്ത് മൂപ്പിച്ചു കഴിഞ്ഞു തക്കാളി അരച്ചതു ചേർത്ത് കൊടുക്കാം.
- ആവശ്യമുള്ള ഗ്രേവിയ്ക്കനുസരിച്ചു അര കപ്പ് വരെ വെള്ളം ചേർത്ത് തിളപ്പിച്ച ശേഷം മുട്ട ഓരോന്നായി പൊട്ടിച്ചിടാം .
- മൂടി വച്ച് 10 മിനിറ്റ് വേവിച്ച ശേഷം കറിവേപ്പില ചേർത്തിളക്കാം.