വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 21 August 2017

ബ്ലൂ വെയ്ല്‍ അല്ല ഇനി പിങ്ക് വെയ്ല്‍ ചലഞ്ച് !


ബ്ലൂ വെയിലിന് പിന്നാലെ തരംഗം സൃഷ്ടിച്ചുകൊണ്ട് പിങ്ക് വെയ്ല്‍ എത്തുന്നു. കേരളത്തെ മൊത്തം ഞെട്ടിച്ച ബ്ലൂ വെയ്ല്‍ രക്ഷിതാക്കളുടെ പേടി സ്വപനമാണ്. ഇതിന് പിന്നാലെയാണ് ആശങ്കയ്ക്ക് പരിഹാരവുമായി പിങ്ക് വെയ് ലിന്‍റെ കടന്ന് വരവ്. 
 
ബ്ലൂ വെയില്‍ വ്യാപകമായി നാശം വിതയ്ക്കുന്നതിനിടെ കൊലയാളി ഗെയിമിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പിങ്ക് വെയിലിന്റെ വരവ്. കുട്ടികളിലും യുവാക്കളിലും നല്ല ചിന്തകളും കാരുണ്യ പ്രവര്‍ത്തികളും വഴി ഗെയിം കളിയ്ക്കുന്നയാള്‍ക്ക് സന്തോഷം പകരുന്നതും കളിയ്ക്കുന്നവരെ നന്മയുള്ളവരാക്കി മാറ്റുന്നതും ഈ ഗെയിമിന്‍റെ ലക്ഷ്യത്തില്‍പ്പെടുന്നതാണ്.
 
ബ്രസീലില്‍ നിന്ന് ബ്ലൂ വെയിലിനെ പ്രതിരോധിക്കാനായി പിറവിയെടുത്ത പിങ്ക് വെയ്ല്‍ 3,40,000 ഫോളോവേഴ്സുണ്ട്. ഏപ്രില്‍ മാസം മുതലാണ് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ 45,000 പേരും പിങ്ക് വെയിലിന് ഫോളോവര്‍മാരായിട്ടുണ്ട്.