ന്യൂഡല്‍ഹി : മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം അഞ്ചു മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗ് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അബ്ദുല്‍ വഹാബിനും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായില്ല. അഞ്ചു മിനിട്ട് വൈകിയതിനാല്‍ ഇരുവര്‍ക്കും പോളിങ് ബൂത്തിലെത്തിയപ്പോള്‍ വോട്ട് നിഷേധിക്കപ്പെടുകയായിരുന്നു. വിമാനത്തിന്റെ തകരാറ് ഉടനെ പരിഹരിക്കാമെന്ന എയര്‍ ഇന്ത്യയുടെ വാക്ക് വിശ്വസിച്ചതാണ് എംപിമാര്‍ക്ക് വോട്ട് നഷ്ടമാക്കിയത്.
രാവിലെ പത്തു മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കുഞ്ഞാലിക്കുട്ടിയും അബ്ദുല്‍ വഹാബും ഡല്‍ഹിയിലേക്കു പോയത്. മുംബൈയില്‍ സ്‌റ്റോപ്പുള്ള വിമാനം സാങ്കേതിക തകരാര്‍ മൂലം അവിടെനിന്നും പുറപ്പെടാന്‍ വൈകുകയായിരുന്നു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരും പുറത്തിറങ്ങി മറ്റൊരു വിമാനത്തില്‍ കയറിയതുമില്ല.
എന്നാല്‍ ഇപ്പം ശരിയാക്കിത്തരാമെന്ന് പറഞ്ഞ വിമാനത്തിന്റെ തകരാറ് പരിഹരിക്കപ്പെടാന്‍ അഞ്ച് മണിക്കൂര്‍ വേണ്ടി വന്നു. ഉച്ചയ്ക്കു മുമ്പ് എത്തേണ്ട വിമാനം ഡല്‍ഹിയില്‍ എത്തിയത് വൈകിട്ടോടെ.

എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തിയപ്പോഴേക്കും വോട്ടെടുപ്പ് അവസാനിച്ചിരുന്നു.
എയര്‍ ഇന്ത്യയുടെ അലംഭാവമാണ് വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമാക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എയര്‍ ഇന്ത്യയ്‌ക്കെതിരെ ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി എയര്‍ ഇന്ത്യയുടെ കാര്യക്ഷമതയില്ലായ്മ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനം മനപ്പൂര്‍വം വൈകിപ്പിച്ചതാണെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.