ന്യൂഡല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആകെ രേഖപ്പെടുത്തിയ 771 വോട്ടില്‍ 516 വോട്ടുകള്‍ വെങ്കയ്യ നായിഡുവിന് ലഭിച്ചു. ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായാണ് നായിഡു തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നു രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടന്ന വോട്ടെടുപ്പില്‍ 785 എംപിമാരില്‍ 771 പേരാണ് വോട്ടു ചെയ്തത്. 14 എം പിമാര്‍ വോട്ടു ചെയ്യാനെത്തിയില്ല.
പ്രതിപക്ഷ സ്ഥാനാര്‍ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണഗാന്ധിയെയാണ് വെങ്കയ്യ തോല്‍പ്പിച്ചത്.