വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 6 August 2017

വേഗരാജാവിന് കാലിടറി; വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് വെങ്കലം



ലണ്ടന്‍: ട്രാക്കില്‍ വേഗതകൊണ്ട് ചരിത്രമെഴുതിയ ഉസൈന്‍ ബോള്‍ട്ടിന്റെ സ്വര്‍ണം അണിഞ്ഞുള്ള വിടവാങ്ങലിന് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. 100 മീറ്റര്‍ ഫൈനലില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാം സ്ഥാനം കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു. അമേരിക്കയുടെ തന്നെ ക്രിസ്റ്റിയന്‍ കോള്‍മാനാണ് രണ്ടാമതെത്തിയത്. 2006ല്‍ ഉത്തേജക മരുന്ന് വിവാദത്തില്‍പെട്ട് വിലക്ക് നേരിടേണ്ടി വന്ന ഗാറ്റ്‌ലിന്‍ ഐതിഹാസിക തിരിച്ചുവരാണ് ലണ്ടനില്‍ നടത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. കോള്‍മാന്‍ 9.94 സെക്കന്റ് സമയമെടുത്തപ്പോള്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. ഹീറ്റ്‌സില്‍ 10.09 സെക്കന്റിലും സെമിയില്‍ 9.98 സെക്കന്റിലുമാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. തന്റെ അവസാല ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടി ട്രാക്കിനോട് വിടവാങ്ങാമെന്നുള്ള ബോള്‍ട്ടിന്റെ മോഹങ്ങള്‍ വെങ്കലമെഡലില്‍ അവസാനിച്ചു. ഇനി റിലേയാണ് ബോള്‍ട്ടിന് മുന്നിലുള്ളത്.