വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Sunday, 6 August 2017

അബ്ദുല്‍ നാസര്‍ മഅദ്‌നി ഇന്നു കേരളത്തിലെത്തും



തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്‌നി ഇന്നു കേരളത്തിലെത്തും. കര്‍ണാടക പൊലീസിലെ 19 അംഗ സുരക്ഷാ സംഘത്തോടൊപ്പമായിരിക്കും മഅദ്‌നി ബംഗളൂരുവില്‍ നിന്ന് ഉച്ച കഴിഞ്ഞ് യാത്ര തിരിക്കുക. മകന്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗബാധിതയായ മാതാവിനെ കാണാനുമാണ് മഅദ്‌നി കേരളത്തിലെത്തുന്നത്. മൂന്നരക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മഅദ്‌നി റോഡ് മാര്‍ഗം ശാസ്താംകോട്ട അന്‍വാര്‍ശേരിയിലെത്തും. ഇന്നലെ രാവിലെ മഅദ്‌നിയുടെ അഭിഭാഷന്‍ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ട 1,18000 രൂപയുടെ ഡ്രാഫ്റ്റ് കൈമാറി.
സുരക്ഷാ ചെലവിനായി 15 ലക്ഷത്തോളം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മഅദ്‌നിയുടെ കേരളയാത്ര വൈകിപ്പിച്ചിരുന്നു. മഅദ്‌നിയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതിയാണ് ചെലവ് വെട്ടിചുരുക്കാന്‍ നിര്‍ദേശിച്ചത്. കര്‍ണാടക സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ഉദ്യോഗസ്ഥരുടെ യാത്രാ ബത്ത മാത്രം ആവശ്യപ്പെട്ടാല്‍ മതിയെന്ന് ഉത്തരവിടുകയായിരുന്നു. മഅദ്‌നിക്ക് നാലു ദിവസം കൂടി കേരളത്തില്‍ തുടരാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. യാത്ര അനിശ്ചിതത്വത്തിലായതോടെ നഷ്ടപ്പെട്ട നാലു ദിവസത്തിനു പകരമായാണ് അധിക ദിവസം കോടതി അനുവദിച്ചത്. ഇതു പ്രകാരം ഇന്നു മുതല്‍ 19 വരെ സ്വദേശത്ത് തങ്ങാനാകും. നേരത്തെ ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നത്