വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017

12കാരിക്ക് പീഡനം : ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് യുഎസ് കോടതി

Image result for raping images
ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ കായികതാരം കുറ്റക്കാരനെന്ന് യുഎസ് കോടതി. കശ്മീരില്‍ നിന്നുള്ള തന്‍വീര്‍ ഹുസയ്ന്‍ പാര്‍റയാണ് (25) 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. പീഡനം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ നിലനില്‍ക്കുന്നതായി ന്യൂയോര്‍ക്കിലെ എസെക്‌സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ഇയാളെ സരാനാക് പോലിസ് അറസ്റ്റ് ചെയ്തത്. ഐസ് സ്‌കേറ്റിങ് മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇയാള്‍ സരാനാകിലെത്തിയതെന്ന് പോലിസ് അറിയിച്ചു.