വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 5 August 2017

സിഡ്‌നി ആക്രമണ ശ്രമം : ഐഎസ് ബന്ധമെന്ന് ആസ്‌ത്രേലിയ

സിഡ്‌നി: സിഡ്‌നി വിമാനത്താവളത്തിലെ ബോംബ് ആക്രമണശ്രമത്തിനു പിറകില്‍ ഐഎസ് പ്രവര്‍ത്തകരെന്ന് ആസ്‌ത്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍. കഴിഞ്ഞമാസം 15നായിരുന്നു ആസ്‌ത്രേലിയയിലെ സിഡ്‌നി വിമാനത്താവളത്തിലെത്തിയ ഇത്തിഹാദ് എയര്‍വേസ് വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഖാലിദ് ഖയാത് (49), മഹ്മൂദ് ഖയാത് (32) എന്നീ സഹോദരങ്ങളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം പോലിസ് കോടതിയില്‍ ഹാജരാക്കിയ റിപോര്‍ട്ടിലാണ് ആക്രമണത്തിന് ഐഎസ് ബന്ധമുള്ളതായി പറയുന്നത്.